കുഞ്ഞിലെ മുതൽ ഗുകേഷ് സ്വപ്നം കണ്ടിരുന്നതാണ് പ്രായം കുറഞ്ഞ ചെസ്സ് ചാമ്പ്യൻ ആവണമെന്നുള്ളത്. അതായത് ചെസ്സ് കളിച്ച് തുടങ്ങിയ വയസ്സ് മുതൽ, ഏഴ് വയസ്സ് മുതൽ. ലോക ചെസ്സ് ചാമ്പ്യൻ ആകുക എന്നുള്ളത് ഗുകേഷിനെക്കാളേറെ മാതാവ് പത്‌മകുമാരിയും പിതാവ് രജനികാന്തും കണ്ട സ്വപ്നമാണ്.
ENT സർജനായ ഗുകേഷിന്റെ പിതാവ് 2018ലാണ് മകനെ ചെസ്സ് ടൂർണമെന്റുകളിൽ അനുഗമിക്കാനായി ജോലി രാജി വെച്ചത്. അച്ഛൻ വിരമിച്ചതോടെ കുടുംബം മുന്നോട്ട് കൊണ്ട് പോയത് മൈക്രോ-ബയോളജിസ്റ്റായ അമ്മ ജോലി ചെയ്താണ്. സാമ്പത്തികമായി ബുദ്ധിമുട്ടിയിരുന്നു കുടുംബമായത് കൊണ്ട് മകന്റെ ചെസ്സ് യാത്രയിൽ മാതാപിതാക്കൽ ഒരുപാട് പ്രയാസങ്ങൾ നേരിട്ടിട്ടുണ്ട്. അതെല്ലാം ആ പ്രായത്തിൽ ഗുകേഷിന് മനസിലാക്കാൻ സാധിക്കുന്നതിലും വലുതായിരുന്നു. 2017-18 കാലഘട്ടത്തിൽ അത്തരം ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നപ്പോൾ അവരുടെ ജീവിത രീതികളിൽ മാറ്റങ്ങൾ വരുത്തിയിട്ടാണ് നേരിട്ടത്.
തന്നിലൂടെ മാതാപിതാക്കളുടെ ആഗ്രഹങ്ങൾ സാക്ഷാത്കരിക്കാൻ സാധിച്ചതിന്റെ ആഹ്ലാദത്തിലാണ് ഗുകേഷ്. ഗുകേഷിന്റെ മാതാവും പിതാവും ഒരേ പോലെ കായിക പ്രേമികളാണ്. പല കാരണങ്ങളാൽ അവരുടെ അഭിനിവേശം പിന്തുടരാൻ അവസരം ലഭിച്ചില്ല. അതെല്ലാം തന്നിലൂടെ നിറവേറിയെന്നുള്ളതാണ് ഗുകേഷിന്റെ വിജയത്തിന് തിളക്കം കൂട്ടുന്നത്. തന്റെ ജനനത്തോടെ തന്നെ പിന്തുണയ്ക്കാൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യാൻ തീരുമാനിച്ചവരാണ് അവർ. ഗുകേഷ് ചെസ്സിൽ കഴിവ് കാണിക്കാൻ തുടങ്ങിയത് മുതൽ അവർ താണ്ടിയ ദൂരം വലുതാണ്. തിരിഞ്ഞു നോക്കുമ്പോൾ ഗുകേഷിന്റെ വിജയത്തിന് വേണ്ടി അവർ അത്രയും പ്രയത്നങ്ങൾ നടത്തിയിട്ടുണ്ട്. സിംഗപ്പൂരിൽ ഗുകേഷിനെ ടൂർണമെന്റിൽ അനുഗമിച്ചത് പിതാവാണ്.
ചെന്നൈയിൽ ജനിച്ച വളർന്ന ഗുകേഷ് ദൊമ്മരാജു തെലുഗു പാരമ്പര്യമുള്ളയാളാണ്. താരതമ്യേന വൈകിയാണ് ചെസ്സിലുള്ള അദ്ദേഹത്തിന്റെ താല്പര്യം വികസിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ കഴിവ് ഉടൻ തന്നെ വ്യക്തമാവുകയും,പിന്നീട് എട്ട് വയസ്സ് മാത്രം പ്രായമുള്ള ഒരു യുവാവായ ഗുകേഷ് ഫിഡെറേറ്റഡ് കളിക്കാരനായി.