ഗുരുവായൂർ ഹൈക്കോടതിയുടെ നിരോധനം മറികടന്നു ക്ഷേത്രക്കുളത്തിലും നടപ്പുരയിലും റീൽസ് ചിത്രീകരിച്ചതിൽ ക്ഷമാപണം നടത്തി യൂട്യൂബർ ജാസ്മിൻ ജാഫർ. യുവതിക്കെതിരെ ഗുരുവായൂർ ദേവസ്വം പൊലീസിൽ പരാതി ലഭിച്ചതിനെത്തുടർന്നാണ് സമൂഹ മാധ്യമത്തിൽ ക്ഷമാപണം നടത്തുന്ന കുറിപ്പ് പങ്കുവച്ചത്….
ക്ഷേത്ര കുളത്തിലും നടപ്പന്തലിലും വെച്ച് ചിത്രീകരിച്ച ദൃശ്യങ്ങളാണ് ജാസ്മിന്‍ റീല്‍സ് ആയി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ക്ഷേത്രത്തില്‍ ആറാട്ട് പോലെയുള്ള ചടങ്ങുകള്‍ നടക്കുന്ന തീര്‍ത്ഥകുളത്തിന്‍റെ പാവനത ലംഘിച്ച് ഹൈക്കോടതിയുടെ നിരോധന മേഖലയില്‍ വീഡിയോ ചിത്രീകരിച്ചതിന് ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ കെ.ബി. അരുണ്‍കുമാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. അതീവ സുരക്ഷ മേഖലയിൽ നടത്തിയെ റീൽസ് ചിത്രീകരണം പോലീസ് ഗൗരവത്തോടെ കാണുന്നില്ല എന്നാ ആക്ഷേപവും ഉയരുകയാണ്, ക്ഷേത്രക്കുളം ശുദ്ധീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി അധികാരികൾ അറിയിച്ചു. ക്ഷേത്രത്തിന്റെ പവിത്രതയെ ബാധിക്കുന്ന തരത്തിലുള്ള പ്രവർത്തികൾക്കെതിരെ സമൂഹമാധ്യമങ്ങളിലും വലിയ വിമർശനം നേരിടുന്നുണ്ട്