ആലപ്പുഴ ജില്ലയിലെ സർക്കാർ സ്കൂളിൽ പഠിച്ച അനന്തു, തന്റെ പ്ലസ് 2 കാലഘട്ടത്തിൽ രോഗിയായ അച്ഛനൊപ്പം ആശുപത്രി സന്ദർശിക്കാൻ തുടങ്ങിയതോടെയാണ് എം.ബി.ബി.എസ് ആഗ്രഹം ഉള്ളിൽ കടന്ന് കൂടിയത്. വഴിയരികിൽ ചെരുപ്പ് തുന്നി മുന്നോട്ട് പോയിരുന്ന കുടുംബത്തിന്റെ ഏക തണലായ അച്ഛനെ വെരികോസ് വെയ്ൻ എന്ന അസുഖം പിടികൂടിയതോടെ ആശുപത്രി വരാന്തകളിൽ കയറിയിറങ്ങൽ പതിവായി. ആ സമയത്താണ് ജീവനും ജീവിതവും നിലനിർത്താൻ പരിശ്രമിക്കുന്നവരോളം വില ഈ ലോകത്ത് ആർക്കും തന്നെ ഇല്ല എന്ന യാഥാർഥ്യവും അനന്ദു മനസിലാക്കുന്നത്.
പിന്നീട് രാവും പകലും കഷ്ട്ടപെട്ടിരുന്ന് പഠിച്ച അനന്തു, നീറ്റ് പരീക്ഷയിൽ 91മത് റാങ്ക് നേടി. ആലപ്പുഴ മെഡിക്കൽ കോളേജിൽ പഠനം തുടങ്ങിയ അനന്ദു പഠനത്തോടൊപ്പം നീറ്റ് കോച്ചിങ് നൽകുന്ന സ്ഥാപനങ്ങളിൽ പഠിപ്പിക്കുകയും ചെയ്തു. പഠിക്കുന്നതോടൊപ്പം പഠിപ്പിക്കുവാനുള്ള അനന്തുവിന്റെ അഭിനിവേഷവും വളർന്നു.മെഡിക്കൽ കോളേജിൽ കയറിയ ശേഷം പഠനത്തേക്കാളേറെ പഠിപ്പിക്കാൻ സമയം കണ്ടെത്തി സ്വരു കൂട്ടിയ 35 ലക്ഷം രൂപ വെച്ച് മൂന്നാം വർഷം സ്വന്തമായി വീടുണ്ടാക്കി.
പഠനത്തിന്റെ അവസാന വർഷമാണ് കേരളത്തിലെ എല്ലാ വിദ്യാർത്ഥികൾക്കും പൈസ കുറവിൽ നീറ്റ് പരീക്ഷയ്ക്ക് തയ്യാറാകാൻ ഒരു പ്ലാറ്റ്‌ഫോം എന്ത് കൊണ്ട് തുടങ്ങിക്കൂടാ എന്ന് ചിന്തിക്കുന്നത്. അങ്ങനെ അധ്യാപകരുടെയും മറ്റും സഹായം കൊണ്ട് Xylem എന്ന ലേർണിംഗ് ആപ്പ് തുടങ്ങി.സ്വന്തം ബെഡ്‌റൂം സ്റ്റുഡിയോയാക്കി മാറ്റി, വീഡിയോ ഷൂട്ട് ചെയ്യാനും,എഡിറ്റ് ചെയ്യാനും,അപ്‌ലോഡ് ചെയ്യാനും ആരംഭിച്ചു .
സാധാരണ വിദ്യാർത്ഥികൾ എം.ബി.ബി.എസ് പഠനം കഴിഞ്ഞാൽ പി.ജി വിദ്യാഭ്യാസത്തിനു മുതിരുമ്പോൾ, അനന്ദു പഠനത്തിനു പകരം പഠിപ്പിക്കലിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. അത് വഴി സാമ്പത്തീക ശേഷി ഇല്ലാത്ത, എന്നാൽ പഠിക്കാൻ ആഗ്രഹമുള്ള വിദ്യാർത്ഥിക്കൾക്ക് എൻട്രൻസ് കോച്ചിങ് നടത്തുക എന്നതായിരുന്നു ലക്ഷ്യം. അങ്ങനെ അധ്യാപകരിൽ നിന്നും മറ്റും ലഭിച്ച പണം കൊണ്ട് ആപ്പ് തുടങ്ങി. അതേ സമയം കോച്ചിങ് സെന്ററുകളിലെ അധ്യാപനത്തിൽ നിന്ന് പിന്മാറി ആപ്പിലേക്ക് മുഴുവൻ ശ്രദ്ധ തിരിച്ചു. തുടക്കം കിട്ടിയ കളിയാക്കലുകൾ ഒന്നും തന്നെ അനന്തുവിനെ ബാധിച്ചില്ല. മറിച്ച് ആപ്പിന്റെ എല്ലാ ഉത്തരവാദിത്വങ്ങളും സ്വയം ഏറ്റെടുത്ത് ഉശിരോടെ തന്റെ ലക്ഷ്യ സ്ഥാനത്തേക്ക് കുതിക്കുകയായി.
ആപ്പിൽ നിന്ന് ലക്ഷങ്ങളുടെ കടങ്ങൾ വന്നതോടെ പ്രതിസന്ധിയിലായെങ്കിലും അതൊന്നും തന്നെ അനന്തുവിനെ അതൊന്നും അനന്ദു വക വെക്കാതെ മുന്നേറി. തീയിൽ കുരുത്തയാൾ വെയിലത്തു വാടില്ല എന്ന് പറയുന്നത് പോലെ അനന്തുവിന്റെ നിശ്ചയദാർഢ്യം കൊണ്ട് ആപ്പ് ഉയർച്ചയിലെത്തി. ഇന്ന് ആപ്പിൽ 150ലധികം അധ്യാപകരും 60,000ത്തിന് മുകളിൽ വിദ്യാർത്ഥികളും 14 ജില്ലകളിൽ സെന്ററുകളുമുണ്ട്. പ്ലസ് 2 കാലഘട്ടത്തിൽ സൈക്കിളിൽ ഒരു യൂണിഫോം ഇട്ടുകൊണ്ട് ഒരാഴ്ച്ച പോയ ആളാണ് അനന്ദു,ഇന്ന് നേടുന്നതോ 150 കോടിയിലേറെ വരുമാനവും !