ഒരു ചെറിയ ബിസിനസ് തുടങ്ങുന്നതിന് മുൻപ് എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നോക്കാം. ആദ്യം തന്നെ നിങ്ങൾ ബിസിനസ് ചെയ്യാൻ ഉദ്ദേശിക്കുന്ന വസ്തുവാണോ സേവനമാണോ എന്നതിനെ സംബന്ധിച്ച് കൃത്യമായ ധാരണ ഉണ്ടാകണം. ഐഡിയ എടുക്കുമ്പോൾ അത് നിങ്ങളുടെ സ്കിൽ, മാർക്കറ്റിലുള്ള ഡിമാൻഡ്, ബഡ്ജറ്റ് തുടങ്ങിയ മൂന്ന് കാര്യങ്ങളുമായി യോജിക്കുന്നതാണോ എന്ന് നോക്കണം. ഫുഡ് സ്റ്റാൾ, ഇ-കൊമേഴ്സ്, ഫ്രീലാൻസ് സർവീസ്,ഹാൻഡീക്രാഫ്റ്റ് ഉൽപ്പന്നങ്ങൾ തുടങ്ങിയ സാധാരണ ഓപ്ഷനുകൾക്ക് പുറമെ നിങ്ങളുടെ ഇന്നൊവേറ്റീവ് ആയിട്ടുള്ള ആശയങ്ങളും പരിഗണിക്കാം.
അടുത്തത് നിങ്ങളുടെ ബിസിനസ് സ്റ്റ്റക്ചർ തിരഞ്ഞെടുക്കുക എന്നുള്ളതാണ്. നിങ്ങൾ ഒറ്റയ്ക്കാണോ, പാർട്ട്ണർഷിപ്പോടെയാണോ, ഒരു കൂട്ടമാണോ ഇൻവെസ്റ്റ് ചെയ്യുന്നത് എന്നെല്ലാം തീരുമാനം എടുക്കേണ്ട സമയമാണ് ഇത്. വളരെ കൃത്യമായി സാമ്പത്തികം കൈകാര്യം ചെയ്യണം. ഒറ്റയ്ക്ക് അല്ല ഇൻവെസ്റ്റ് ചെയ്യുന്നത് എന്ന് ഉണ്ടെങ്കിൽ ഭാവിയിൽ ഒരു പ്രതിസന്ധി വരാതിരിക്കാൻ പാകത്തിൽ എല്ലാ രേഖകളും കൃത്യമായി വയ്ക്കുക.
ഇനി ബിസിനസ് രജിസ്ട്രേഷന്റെ സമയമാണ്. 40 ലക്ഷത്തിന് മുകളിൽ ടേൺഓവർ ഉള്ള, അല്ലെങ്കിൽ ഉണ്ടാകാൻ സാധ്യതയുള്ള സ്ഥാപനങ്ങൾക്ക് ‘ജി എസ് ടി’ രജിസ്ട്രേഷൻ ചെയ്തിരിക്കണം. സർവീസുകൾക്ക് ഇത് 20 ലക്ഷം ആണ്. സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ‘എംഎസ്എംഇ’ ഡവലപ്മെന്റ് ഉദ്യം രജിസ്ട്രേഷൻ നടത്തണം. നിങ്ങളുടെ ബിസിനസ് സ്ഥാപനം കച്ചവട കേന്ദ്രമായി നടത്തുന്നത് എങ്കിൽ ‘ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് ലൈസൻസ്’ എടുത്ത് വയ്ക്കണം. ബ്രാൻഡിംഗുമായി ബന്ധപ്പെട്ട് ട്രേഡ് മാർക്കും എടുക്കാവുന്നതാണ്.
അടുത്തതായി നിങ്ങളുടെ ബിസിനസിന് വേണ്ടി ഒരു ബാങ്ക് അക്കൗണ്ട് എടുക്കണം. ഇതിനായി പ്രത്യേക അക്കൗണ്ടായി തന്നെ എടുക്കുന്നതാണ് നല്ലത്.
ഇനി ഒരു ബിസിനസ് പ്ലാൻ ഉണ്ടാക്കി എടുക്കണം. നിങ്ങളുടെ പ്രോഡക്ട് അല്ലെങ്കിൽ സർവീസ് എന്താണ്, നിങ്ങളുടെ ടാർഗറ്റ് മാർക്കറ്റ്, ബിസിനസ് തുടങ്ങാനുള്ള ബഡ്ജറ്റ് എത്ര വേണ്ടിവരും, വളർച്ചയുടെ ഓരോ ഘട്ടത്തിലും പ്ലാനുകൾ എന്തൊക്കെയാണ് എന്നൊക്കെ കൃത്യമായി പ്ലാൻ ചെയ്ത് വയ്ക്കുക.
അടുത്തത് പണം എങ്ങനെ സ്വരൂപിക്കാം എന്നതിനെക്കുറിച്ചാണ്. സേവിങ്സ് ഇതിനായി ഉപയോഗപ്പെടുത്തണോ? ബാങ്കിൽ നിന്ന് ലോൺ എടുക്കണോ? മുദ്ര പോലുള്ള സർക്കാർ സ്കീമുകൾ പ്രയോജനപ്പെടുത്തണോ? എന്നെല്ലാം നേരത്തെ പ്ലാൻ ചെയ്ത് പണം കയ്യിൽ കരുതുക.
ഇനി ബ്രാൻഡിംഗിലേക്ക് ശ്രദ്ധ തിരിക്കാം. നിങ്ങൾ സ്വന്തം ബ്രാൻഡ് ആണ് വളർത്താൻ ഉദ്ദേശിക്കുന്നതെങ്കിൽ പേര്, ലോഗോ, പ്രൊമോഷനായി വെബ്സൈറ്റ്, സോഷ്യൽ മീഡിയ മാർക്കറ്റിംഗ് എന്നിവയെല്ലാം എങ്ങനെ വേണമെന്ന് തീരുമാനമെടുക്കാം. ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും വാട്ട്സ്ആപ്പ് വഴി ഒക്കെ ലോക്കൽ അഡ്വർട്ടൈസിംഗ് മെത്തേഡ് പ്രാക്റ്റീസ് ചെയ്തു നോക്കാം. ഫിസിക്കൽ ഷോപ്പ് വഴി ആണ് ബിസിനസ് നടത്തുന്നത് എങ്കിൽ, കടമുറികളോ, സ്ഥാപനങ്ങളോ റെന്റിന് എടുക്കുന്നതോ, ലീസിന് എടുക്കുന്നതോ നോക്കാം. നിങ്ങളുടെ ബിസിനസ് ഓൺലൈനായി സെയിൽ ചെയ്യാൻ ആണ് ഉദ്ദേശിക്കുന്നത് എങ്കിൽ ഇ-കൊമേഴ്സ് വെബ്സൈറ്റ് ഏജൻസിയുടെ സഹായത്താൽ നിർമ്മിക്കാം. ബ്രാൻഡിംഗിനെക്കുറിച്ചോ വെബ്സൈറ്റ് നിർമ്മാണത്തിനെക്കുറിച്ചോ കൂടുതൽ അറിയാൻ വിളിക്കൂ.
അടുത്ത പ്രധാനപ്പെട്ട ഒരു കാര്യമാണ് കൃത്യമായി സാമ്പത്തിക കാര്യങ്ങൾ മെയിന്റൈൻ ചെയ്യുക എന്നത്. എക്സ്പെൻസ്, ഇൻകം ടാക്സ്, ജിഎസ്ടി, ഐ ടി റിട്ടേൺ അങ്ങനെ എല്ലാം കൃത്യമായി ചെയ്യണം. അതേപോലെ ലൈസൻസ് കാലാവധി തീരുന്നതിനനുസരിച്ച് പുതുക്കുകയും വേണം. സാമ്പത്തിക കാര്യങ്ങൾ സൂക്ഷ്മമായി കൈകാര്യം ചെയ്യുക.