മലയാളികള്ക്ക് മാത്രമല്ല ഇന്ത്യയിലുടനീളം ആരാധകരുള്ള പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ “കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ” ഏറ്റവും പുതിയ പരസ്യത്തിന് വൻ ഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും ഡയലോഗിലും എപ്പോഴും വ്യത്യസ്തതയും കൃത്യതയും പുലർത്താൻ ശ്രദ്ധിക്കുന്ന ഫഹദ് സിനിമയിലെ പോലെ തന്നെ പുതിയ പരസ്യത്തിലൂടെയും പ്രേക്ഷകനെ അത്ഭുതപ്പെടുത്തിയെന്നാണ് സോഷ്യൽ മീഡിയയിൽ വരുന്ന കമെന്റുകൾ
ഫഹദിന്റെ വേഷ തിരഞ്ഞെടുപ്പിലെ പ്രത്യേകതകൾ പരസ്യത്തിലും പ്രതിഫലിക്കുന്നു. ഒരു നടനെന്ന നിലയിൽ അഭിനയത്തിൽ താൻ കാത്ത്സൂക്ഷിക്കുന്ന വേർസറ്റാലിറ്റി, ഇവിടെ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിലെ ആഭരണങ്ങളിലും കാണാനാകും, എന്ന് പറയുകയാണ് ഫഹദ്. വൈവിധ്യമാർന്ന നടൻ, വൈവിധ്യമാർന്ന ആഭരണങ്ങൾ എന്ന ആശയമാണ് കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ പരസ്യം പ്രേക്ഷകർക്ക് കൈമാറുന്ന സന്ദേശം
ഒരു ജുവല്ലറിയുടെ പരസ്യമാണെങ്കിലും പരമ്പരാഗത രീതികളിൽ നിന്ന് മാറി ജെൻഡർ ഇക്വാലിറ്റി സംസാരിക്കാതെ ഫഹദ് എന്ന വൈവിധ്യമാർന്ന നടനെയാണ് പരസ്യത്തിലും സിനിമയിലും പ്രേക്ഷകർക്ക് കാണാൻ ആഗ്രഹിക്കുന്നത് എന്നതിന്റെ തെളിവാണ് ഏറ്റവും പുതിയ പരസ്യത്തിന് ലഭിച്ച സോഷ്യൽ മീഡിയയിലെ സ്വീകാര്യത.
ശ്രദ്ധേയമായ നിരവധി സിനിമകളിലും വൈവിധ്യമാർന്ന പരസ്യങ്ങളിലും കയ്യൊപ്പ് പതിപ്പിച്ച ബഹുമുഖ പ്രതിഭകളാണ് ഈ പരസ്യത്തിൻ്റെ മുന്നണിയിലും പിന്നണിയിലുളളത്. വജ്രാഭരണങ്ങളുടെയും പരമ്പരാകൃത സ്വർണ ആഭരണങ്ങളുടയും ഏറ്റവും മികച്ച ശേഖരവുമായി കേരളത്തിലും തമിഴ് നാടിലുമായി 7 ഷോറൂമുകളാണ് കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിനുള്ളത്
ഷോറൂമുകൾ : 1. ഒറ്റപ്പാലം 2. ചെർപ്പുളശ്ശേരി 3. പട്ടാമ്പി 4. വാളാഞ്ചേരി 5.വടക്കഞ്ചേരി 6. സുൽത്താൻ ബത്തേരി 7. പോളാച്ചി (തമിഴ് നാട്)