വിദ്യാർത്ഥിയായിരിക്കുമ്പോൾ ബിസിനെസ്സിൽ എത്തിയ തൃശൂർ ചേലക്കര സ്വദേശി നേടിയത് 20 ലക്ഷം കടം. എന്നാൽ കാലങ്ങൾക്കിപ്പുറം ഗ്രീൻ റീലം ബ്രാൻഡായി മാറിയപ്പോൾ നേടുന്നത് കോടികൾ. പ്ലസ്ടുവിന് പഠിക്കുമ്പോൾ “ഒരു പാർക്കിന്റെ ഡിസൈൻ ചെയ്തു തരാമോ” എന്ന ചോദ്യത്തിൽ നിന്നാണ് ഇങ്ങനെ ഒരു ആശയം രൂപം കൊള്ളുന്നത്.അത് ഗ്രീൻ റീലം എന്ന ബ്രാൻഡിന്റെ തുടക്കത്തിനും കാരണമായി. ലാന്റ്സ്കേപ്പിംഗ് മേഖലയിലാണ് സിബിൻ.എം.സാബു എന്ന ആർക്കിടെക്ചർ കഴിവ് തെളിയിക്കുന്നത്.
ആർക്കിടെക്ചർ രണ്ടാം വർഷ വിദ്യാർത്ഥിയായിരിക്കുമ്പോളാണ് ഈ മേഖലയിലേക്ക് സിബിൻ ആഴത്തിൽ ഇറങ്ങുന്നത്. എസ്റ്റിമേറ്റ് തുകയിൽ കൂടുതൽ വന്നപ്പോൾ ബാക്കി വന്ന തുക ക്ലൈമെന്റിന് തിരിച്ച നൽകിയതാണ് ഈ നേട്ടത്തിന് വഴിതിരിവായത്. അത് സിബിനിലുള്ള വിശ്വാസം കൂട്ടുകയും കൂടുതൽ വർക്കുകൾ കിട്ടാൻ കാരണമാകുകയും ചെയ്തു. ഇന്റീരിയറിൽ മാത്രം ശ്രദ്ധ ചെലുത്തിയിരുന്നു മലയാളികൾ ലാൻഡ്‌സ്‌കേപിങിലേക്ക് തിരിഞ്ഞതിൽ സിബിൻ വഹിച്ച പങ്ക് ചെറുതൊന്നുമല്ല എടിബിൾ ലാൻഡ്‌സ്‌കേപ്പ്, ടെറസ് ഗാർഡനിങ് എന്നിവയിലും ഗ്രീൻ റീളം ഊന്നൽ നൽകുന്നുണ്ട്. ആറോളം ജീവനക്കാർക്ക് ജോലി നൽകുന്ന കമ്പനി ഇതിനോടകം നൂറോളം വർക്കുകൾ ചെയ്തു കഴിഞ്ഞു, അൻപതോളം വർക്കുകൾ ചെയ്തു കൊണ്ടിരിക്കുന്നു.
വീടുകൾ നിർമിച്ചാൽ മാത്രം പോരാ, ഭംഗി കൂട്ടാൻ പൂന്തോട്ടം കൂടി വേണമെന്നതാണ് സിബിന്റെ കാഴ്ച്ചപ്പാട്. ഓരോ വർക്ക് സൈറ്റും സന്ദർശിച്ച ശേഷം വീടുകളുടെ ഔട്ട്ലുക്ക് നോക്കി വേണ്ട പ്ലാന്റുകളുടെ മോഡലുകൾ വരച്ചെടുക്കുക എന്നതാണ് സിബിന്റെ പ്രവർത്തനാ ശൈലി. തൃശൂർ മണ്ണുത്തി,തിരുവനന്തപുരം,പാലക്കാട്,ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്ന് തിരഞ്ഞെടുക്കുന്ന പരിപാലനം അതികം വരാത്തതും 100% നിലനിൽക്കുന്നതുമായ പ്ലാന്റുകളാണ് സിബിൻ ഇതിനായി ഉപയോഗിക്കുന്നത്. ലാൻസ്‌കേപ്പ് കൂടാതെ ഇന്റീരിയർ പ്ലാന്റുകളും സിബിൻ തയ്യാറാക്കി നല്കുന്നുണ്ട്.
വീടുകൾക്ക് മാറ്റ് കൂട്ടുന്നത് പൂന്തോട്ടമാണ്. കാണാനുള്ള ഭംഗി എന്നതിനപ്പുറം ഈ പൂന്തോട്ടങ്ങൾ കഴിക്കാനൊന്നും തരുന്നില്ല. അവിടെയാണ് ഫുഡ്‌സ്‌കേപ്പ് എന്ന ഐഡിയയുടെ പ്രസക്തി വരുന്നത്. പച്ചകറികളും പഴചെടികളും വിളവെടുക്കാൻ സാധിക്കുന്ന ഈ തോട്ടത്തിൽ കഴിക്കാനുള്ള വിളകൾ ഉണ്ടാകുന്നു. ഒപ്പം അലങ്കാരച്ചെടികളും ചേരുന്നു. എന്നാൽ ഈ ആശയത്തിന് വേണ്ടത്ര പ്രചാരം കേരളത്തിൽ ലഭിച്ചിട്ടില്ല എന്നാണ് സിബിൻ പറയുന്നത്. യൂറോപ്പിൽ വ്യാപകമായി നടപ്പിലാക്കിയ ഈ ആശയം കേരളത്തിൽ നടപ്പിലാക്കിയവരിൽ സിബിനുമുണ്ട്.
ലാന്റ്സ്കേപ്പിംഗ് അല്ലാതെ ചെറിയ വനങ്ങളുടെ തുരുത്തും സിബിൻ നിർമിച്ച നല്കുന്നു. ഇതിനോടകം തന്നെ മിയാവാക്കി വനങ്ങൾ പലയിടത്തും സിബി വെച്ച് തുടങ്ങി. മിതമായ സ്ഥലം വിനിയോഗിച്ച് ഉയർന്ന സാന്ദ്രതയിൽ വൃക്ഷങ്ങൾ നാട്ടു വളർത്തുന്ന രീതിയാണിത്. സ്ഥലപരിമിധിയുള്ള നഗരങ്ങളിൽ ചെറുകാടുകൾ തീർക്കാൻ കഴിയുമെന്നതാണ് മിഴാവാക്കി ശൈലിയുടെ മെച്ചം. ഒരു സെന്റ് മുതൽ മിയാവാക്കി കാടുകൾ നിർമിക്കാൻ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. തൃശൂർ,കോട്ടയം,പാലക്കാട് തുടങ്ങി സ്ഥലങ്ങളിൽ ഇത് പ്രാവർത്തികമാക്കി കഴിഞ്ഞു.
ഇന്ത്യൻ വാസ്തുവിദ്യയുടെ കുലപതിയും വസ്തുവിദ്യാരംഗത്തെ നൊബേൽ എന്നറിയപ്പെടുന്ന പ്രിറ്റ്‌സ്‌കർ പുരസ്‌കാരം കരസ്ഥമാക്കിയ വിഖ്യാത ആർക്കിടെക്ട ബാലകൃഷ്ണ വിതാൽദാസ് ദോഷി എന്ന ബി. വി. ദോഷിയുടെ കീഴിൽ ജോലി ചെയ്യാൻ കഴിഞ്ഞു എന്നതാണ് സിബിന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടം.