ഒരു ചെറിയ മൊബൈൽ കടയായി ആരംഭിച്ച myG ഇന്ന് സാങ്കേതിക ഉപകരണങ്ങളുടെ ലോകത്ത് വലിയൊരു പേരാണ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ നൂതന സാങ്കേതിക വിദ്യകളുടെ നവീകരണങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്ന വിശ്വസ്ത ബ്രാൻഡായി മൈജി ശ്രദ്ധ പിടിച്ചു പറ്റി. 2006ൽ കോഴിക്കോട് മാവൂർ റോഡിൽ 4 ജീവനക്കാരുമായി 250 സ്‌ക്വയർ ഫീറ്റിലാണ് എ.കെ. ഷാജി എന്ന പ്രവാസി 3ജി മൊബൈൽ വേൾഡ് എന്ന കട ആരംഭിക്കുന്നത്. മൊബൈൽ ഫോണുകളുടെ കാലഘട്ടം വന്നെത്തിയതോടെ കടയ്ക്ക് ഉപഭോക്താക്കൾ ഏറെയായി. ആദ്യ കടയിലെ സ്ഥല പരിമിതിയും സംരംഭം ജനങ്ങൾ ഏറ്റെടുക്കാൻ തുടങ്ങിയതോടെയും,കട തുടങ്ങി 1 1 / 2 വർഷത്തിനിടയ്ക്ക് ഷാജിക്ക് 800 മീറ്റർ ചുറ്റളവിൽ 7 കടകൾ തുടങ്ങേണ്ടി വന്നു.
ഇന്ന് മൈജി ഉപഭോക്താക്കൾക്ക് മികച്ച സേവനവും വിലക്കുറവോടെ ഉപകരണങ്ങളും നൽകുന്നു. ചെറിയ കടയിൽ തുടങ്ങിയ ഒരു മൊബൈൽ കട ഈ മൂല്യങ്ങളുടെ അകമ്പടിയോടെ കൂടുതൽ ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുക്കാൻ കാരണമായി. വിലക്കുറവ്, മികച്ച സേവനം എന്നതിലുപരി ഉപഭോക്താക്കളുടെ മുഴുവൻ പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയും വിധം ഇന്ന് മൈജിയുടെ ഓരോ ഷോറൂമും സജ്ജമാണ്. തുടങ്ങിയപ്പോൾ 100 പേർക്ക് ജോലി കൊടുക്കണം എന്ന എ.കെ ഷാജിയുടെ ആഗ്രഹം, ഇന്ന് 3000ഓളം ജീവനക്കാരെ നേടിയെടുത്തു. കാർ തുടങ്ങി നിരവധി സമ്മാനങ്ങൾ നൽകി ജീവനക്കാരുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാനും മൈജി ശ്രദ്ധ ചെലുത്തുന്നുണ്ട്.
3G,4G,5G എന്നതിലേക്ക് ലോകം മാറിയതോടെ 2016ലാണ് myG എന്ന റീബ്രാൻന്ധിങ്ങിലേക്ക് കമ്പനി എത്തുന്നതും, മോഹൻലാൽ ബ്രാൻഡ് അംബാസ്സഡറാകുന്നതും. മൊബൈൽ മൾട്ടി ബ്രാൻഡ് സ്റ്റോർ എന്ന ആശയത്തിൽ തുടങ്ങിയ ബ്രാൻഡിൽ ഇന്ന് ലാപ്ടോപ്പ്,സ്മാർട്ട് വാച്ച്,ടാബ് ലെറ്റ്,വീട്ടുപകരണങ്ങൾ എന്നിവ ലഭ്യമാണ്. മറ്റൊരു ബ്രാൻഡും നൽകാത്ത വിധം പ്രത്യേക ഓഫറുകൾ കേരളത്തിലുടനീളം മൈജി ജനങ്ങൾക്കായി നൽകുന്നു എന്നത്,ബ്രാൻഡിന്റെ യശസ്സ് വാനോളം ഉയർത്തി.ക്രെഡിറ്റ് കാർഡ് ഇല്ലാത്ത ഒരാൾക്ക് പോലും ഇ.എം.ഐ സേവനം മൈജിയിൽ ലഭ്യമാണ്.
ഒരു ചെറിയ കടയിൽ തുടങ്ങിയ ബ്രാൻഡിന് ഇന്ന് 2500 കോടിയിലധികം വരവുണ്ട്. കേരളത്തിലുടനീളം ഏകദേശം 150 ബ്രാഞ്ചുകളുള്ള ബ്രാൻഡ് മറ്റ് സംസ്ഥാനങ്ങളിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കും വ്യാപനം തുടങ്ങാനിരിക്കുകയാണ്. ബ്രാൻഡ് അംബാസ്സഡറായി മോഹൻലാൽ, മഞജു വാര്യർ എന്നിവരുൾപ്പെടെ നിരവധി സിനിമ താരങ്ങൾ മൈജി കുടുംബത്തിന്റെ ഭാഗമാണ്. വിജയം മുന്നിൽ കാണുന്ന ഏതൊരു സംരംഭകനും പഠിക്കാൻ ഉതകുന്ന വിധം പാഠങ്ങൾ മൈജി എന്ന ബ്രാൻഡ് നൽകുന്നുണ്ട്. ഓരോ ഘട്ടവും ഉയർച്ചയിലേക്ക് കൊണ്ടെത്തിക്കുന്ന മൈജി താണ്ടിയ ദൂരം ഏറെയാണ്! ഉയർന്ന നിലവാരവും വിശ്വാസവും ഉപഭോക്താവിന് നൽകുമ്പോൾ, ജനങ്ങൾ ഒരു ബ്രാൻഡിനെ ഹൃദയത്തിലേറ്റുമെന്ന് മൈജി നമ്മെ പഠിപ്പിക്കുന്നു.