മറ്റൊരു സംസ്ഥാനത്ത പഠിച്ച്, വിദേശത്ത് ഉപരി പഠനം നടത്തി, മുംബൈയിലെ കോർപ്പറേറ്റ് ജോലി കളഞ്ഞിട്ടാണ് മരിയ കുര്യാക്കോസ് എന്ന തൃശ്ശൂർക്കാരി സംരംഭം തുടങ്ങുന്നത്. ചിരട്ടയിൽ നിന്ന് കര കൗശല വസ്തുക്കൾ ഉണ്ടാക്കാം എന്ന ആശയത്തിലെത്തി, പ്രിയ സംരംഭത്തിന് ‘തേങ്ങ’ എന്ന പേരുമിട്ടു. കുട്ടിക്കാലം മുതൽ സ്വന്തമായി ഒരു സംരംഭം തുടങ്ങാനും, അത് മുന്നോട്ട് എങ്ങനെ കൊണ്ട് പോകും എന്നറിയാനുമുള്ള ആകാംക്ഷ മരിയയ്ക്കുണ്ടായിരുന്നു.
മുംബൈയിൽ ജോലി ചെയ്യുമ്പോൾ നാട്ടിൽ ലീവിനെത്തിയ സമയത്താണ് തന്റെതായി ഒരു ബിസിനസ് എന്ന ആ ആഗ്രഹത്തിന് ചുക്കാൻ പിടിക്കുന്നത്. തേങ്ങ വെള്ളത്തിൽ നിന്ന് ഉൽപ്പന്നങ്ങൾ നിർമിക്കാം എന്നതായിരുന്നു ആദ്യത്തെ പ്ലാൻ. എന്നാൽ അതിന് ചിലവാക്കാൻ വേണ്ട പണം കൈയിലില്ലാതിരുന്നത് കൊണ്ട് ആ ശ്രമം ഉപേക്ഷിച്ചു. പിന്നീട് ചകിരിയിലും, പാളയിലും പരീക്ഷണം നടത്തിയെങ്കിലും ആ ഉൽപ്പന്നങ്ങൾ വിപണിയിലുള്ളത് കൊണ്ടും, ചിരട്ട വെച്ചുള്ള ഉത്പന്നങ്ങൾ കുറവായിരുന്നത് ശ്രമത്തിന് പ്രചോദനം കൂട്ടി. അങ്ങനെ വീട്ടിലിരുന്ന് ചിരട്ട വെച്ച് കര കൗശല വസ്തുക്കളുണ്ടാക്കി മുംബൈ,ബാംഗ്ലൂർ എന്നിവിടങ്ങളിൽ ബ്രാണ്ടുകൾക്ക് വിൽക്കാൻ തുടങ്ങി. അവരിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചതോടെ സംരംഭവുമായി മുന്നേറി. തേങ്ങയുടെ ലഭ്യകുറവ് ഓരോ ഓയിൽ കമ്പനിയുമായി കൂടിചേർന്നാണ് പരിഹരിക്കുന്നത്.
കോർപ്പറേറ്റ് ജോലി വിട്ട് 4000 രൂപ നിക്ഷേപണത്തിൽ മരിയ തുടങ്ങിയ സംരംഭം ഇന്ന് കോടികളുടെ വരുമാനം നേടുന്നു. ആവിശ്യം കഴിഞ്ഞാൽ വലിച്ചെറിയുന്ന ചിരട്ട കൊണ്ട് മരിയ ഉണ്ടാക്കുന്ന വസ്തുക്കൾ അനവധിയാണ്. ഓൺലൈനായി ആമസോൺ, ഫ്ലിപ്കാർട്ട് വഴിയും തേങ്ങയുടെ വെബ്സൈറ്റ് , ഇൻസ്റ്റാഗ്രാം പേജ് മുഖേനയും ഇന്ന് വിൽപ്പന നടക്കുന്നുണ്ട്. നമ്മുടെ നാടൻ ഉത്പന്നങ്ങൾ യാതൊരു മായവുമില്ലാതെ മറ്റുള്ളവരിലേക്ക് എത്തിക്കണം എന്നതാണ് മരിയയുടെ സംരംഭത്തിന് പിന്നിലുള്ള ലക്ഷ്യം. മാസത്തിൽ ലക്ഷണങ്ങൾ വരുമാനം നേടാൻ സാധിച്ചിരുന്ന ജോലി വിട്ടെറിഞ്ഞ മരിയയുടെ തീരുമാനത്തെ നിരവധി പേരാണ് ചോദ്യം ചെയ്തത്,എന്നാൽ മാതാപിതാക്കളുടെ പ്രോത്സാഹനം കരുത്ത് പകർന്നു.