അനിശ്ചിതത്വത്തിലായ ജീവിതം ട്രേഡിങ്ങിലൂടെ തിരിച്ചു പിടിച്ച ഒരു സംരംഭകയുണ്ട് മലപ്പുറത്ത്. പേര് : ശരണ്യ ശ്രീ ദേവ്! പഠിച്ചത് സിവിൽ എഞ്ചിനീയറിംഗ് ആണെങ്കിലും ട്രേഡിങ്ങിലൂടെയാണ് ശരണ്യ തന്റെ ജീവിതം തിരിച്ചു പിടിച്ചത്. ട്രേഡിങ്ങിൽ 8 വർഷത്തോളം അനുഭവ സമ്പത്തുള്ള ഈ സംരംഭക ഇന്ന് ‘മോം ട്രേഡർ’ എന്ന പേരിൽ തുടക്കമിട്ട സംരംഭത്തിലൂടെ ട്രേഡിങ്ങ് രംഗത്തേക്ക് ചുവടു വയ്‌ക്കുന്നവർക്ക് വഴി കാട്ടിയാവുകയാണ്. മറ്റ് വർക്ക് ഫ്രം ഹോം മാർഗ്ഗങ്ങൾ പോലെയല്ല കൃത്യമായ ഫോക്കസോടെ ഒരൊറ്റ മണിക്കൂർ മാറ്റി വെക്കാൻ തയ്യാറാണെങ്കിൽ ട്രേഡിങ്ങിൽ മികച്ച മാറ്റങ്ങൾ കൊണ്ട് വരാൻ സാധിക്കുമെന്നാണ് ശരണ്യ അഭിപ്രായപ്പെടുന്നത്. വീടുകളിൽ ഒതുങ്ങി പോകുന്ന സ്ത്രീകളിൽ സമ്പാദ്യ ശീലം കൊണ്ട് വന്ന്, അവരുടെ ജീവിത രീതികളിൽ മാറ്റങ്ങളുണ്ടാക്കുക എന്നതാണ് ‘മോം ട്രേഡർ’ന്റെ ലക്ഷ്യം.
ഇഗ്‌നോ യൂണിവേഴ്‌സിറ്റിക്ക് കീഴിൽ മലപ്പുറത്തെ ഒരു സ്വകാര്യ കോളേജിലാണ് ശരണ്യ സിവിൽ എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കുന്നത്. കോഴിക്കോട് ഒരു ബിസിനസ് കൺസൾട്ടൻസി സ്ഥാപനത്തിൽ പ്ലാനിംഗ് എഞ്ചിനീയറായി ആദ്യ ജോലി. മകന് ഒന്നര വയസ്സുള്ളപ്പോൾ ദാമ്പത്യ ജീവിതം അവസാനിപ്പിക്കേണ്ടി വന്നു. സ്വന്തമായി വരുമാനമില്ലാതെ മുന്നോട്ട് പോകാനാവില്ല എന്ന സാഹചര്യമെത്തിയപ്പോൾ, വീട്ടിലിരുന്ന് ചെയ്യാം എന്ന രീതിയിൽ ഡിജിറ്റൽ മാർക്കറ്റിംഗ് മേഖലയിലേക്ക് കടന്നു. യൂട്യൂബ് നോക്കി വെബ്സൈറ്റ് ഡെവലപ്മെന്റ് പഠിച്ചു, പാരന്റിങ് ഗൈഡൻസ് നൽകുന്ന ഒരു വെബ്സൈറ്റ് നിർമിച്ചു. ഒന്നര വർഷ കാലം തുടർന്ന ഡിജിറ്റൽ മാർക്കറ്റിംഗ് ചില സാങ്കേതിക കാരണത്താൽ നിർത്തേണ്ടി വന്നു.
എങ്ങനെ മുന്നോട്ട് പോകണമെന്നറിയാതെ പകച്ചു നിന്നപ്പോൾ സുഹൃത്ത് രഞ്ജിത്താണ് ഷെയർ മാർക്കറ്റ് എന്ന ആശയം പങ്കു വെക്കുന്നത്. വയനാട്ടിലെ ഒരു സ്ഥാപനത്തിൽ നിന്ന് ഷെയർ മാർക്കറ്റ് സംബന്ധിച്ച് അറിവ് നേടിയ ശേഷം ട്രേഡിങ്ങ് രംഗത്തേക്ക് കാലെടുത്തു വെച്ചു. തുടക്കത്തിൽ ട്രേഡിങ്ങിനെ പറ്റി വലിയ ധാരണയില്ലാതിരുന്നത് കൊണ്ട് അച്ഛൻ സഹദേവ പണിക്കർ ഇൻവെസ്റ്റ് ചെയ്ത പണം നഷ്ടത്തിലാക്കി. അതോടെ ട്രേഡിങ്ങിൽ നിന്ന് പിന്മാറാം എന്ന തീരുമാനത്തിലെത്തി,പക്ഷേ അച്ഛൻ തടഞ്ഞതാണ് ഈ മേഖലയിലെ നേട്ടങ്ങൾക്ക് വഴി തിരിവായത്.
കുട്ടിക്കാലം മുതൽ കൂടെ നിന്ന അച്ഛൻ ട്രേഡിങ്ങ് രംഗത്തും പതറാതെ മുന്നേറാൻ പ്രചോദനം നൽകി. വീഴ്ചകളിൽ തളരാതെ മുന്നേറാൻ അച്ഛനും സുഹൃത്ത് രഞ്ജിത്തും സാമ്പത്തിക-മാനസീക പിന്തുണ നൽകിയപ്പോൾ ദേവിന് വരുത്തിയ നഷ്ട്ടം ഒരു മാസം കൊണ്ട് തിരിച്ചെടുക്കാൻ സാധിച്ചു. അത് ട്രേഡിങിൽ ലാഭമുണ്ടാക്കാം എന്ന ആത്മവിശ്വാസം നൽകി. 2023ൽ കൈയിലുള്ള സ്വർണം പണയം വെച്ച് സ്വരൂപിച്ച പണത്തിൽ നിന്ന് ട്രേഡിങ്ങ് വീണ്ടും ആരംഭിച്ചു. രണ്ട് സുഹൃത്തുക്കളുമായി ചേർന്ന് മലപ്പുറം ജില്ലയിലെ താനൂരിൽ ബിൽഡിംഗ് ഡെവലപ്മെന്റ് & ട്രേഡിങ്ങിന് തുടക്കമിട്ടു. ട്രേഡിങ്ങ് ചെയ്യാൻ മാത്രമല്ല പഠിപ്പിക്കാനും കഴിവുണ്ടെന്ന് തിരിച്ചറിഞ്ഞ ദേവ് പിന്നീട് പട്ടാമ്പിയിലേക്ക് പ്രവർത്തനം മാറ്റി. പട്ടാമ്പിയിലെ ഒരു ബിസിനസ് ഡെവലപ്മെന്റ് കമ്പനിയുടെ സപ്പോർട്ടിങ്ങ് വിങ്ങായിട്ട് ജോലി. ചില ഔദ്യോഗിക കാരണത്താൽ ജോലിയിൽ നിന്ന് വിരമിച്ച ശേഷം സ്വന്തമായി ട്രേഡിങ്ങ് തുടങ്ങാം എന്ന ആശയത്തിലെത്തി.
ട്രേഡിങ്ങിൽ മൂന്നാഴ്ച്ച നീണ്ടു നിൽക്കുന്ന കോഴ്സുകളോടൊപ്പം ലൈവ് ട്രേഡിങ്ങ് സെഷനും ‘മോം ട്രേഡിങ്ങ്’ വഴി ശരണ്യ നൽകുന്നുണ്ട്. കൂടാതെ ട്രേഡിങ്ങിൽ സ്വന്തമായി നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കാത്തവർക്ക് ശരണ്യക്കൊപ്പം ഓൺലൈനായി ട്രേഡിങ്ങ് ചെയ്യാനുള്ള സൗകര്യവുമുണ്ട്. സാധാരണക്കാർക്ക് പോലും എളുപ്പം മനസിലാക്കാൻ കഴിയുന്ന രീതിയിലാണ് ക്ലാസ്സുകൾ. ട്രേഡിങ്ങിനോടൊപ്പം ലൈഫ് ടൈം സപ്പോർട്ടും ‘മോം ട്രേഡർ’ ആഹ്വനം ചെയ്യുന്നു. വരുമാന മാർഗ്ഗമില്ലാത്ത സ്ത്രീകളെ സ്വയം പര്യാപ്തരുക്കുക എന്നുള്ള ലക്ഷ്യവും ‘മോം ട്രേഡർ’ക്കുണ്ട്. പൂർണ്ണ പിന്തുണയുമായി അമ്മ രമയും സഹോദരൻ കസിൻസും അവരുടെ സുഹൃത്തുക്കളും കൂടെയുള്ളതാണ് ശരണ്യയുടെ കരുത്ത്.