പതിറ്റാണ്ടുകളായി കുപ്പിവെള്ളത്തിന്റെ ബ്രാൻഡുകളിൽ സ്വന്തമായൊരു ലേബൽ നിലനിർത്തുന്ന ബ്രാൻഡാണ് ബിസ്‌ലേറി. ബ്രാൻഡിനെ പല വമ്പന്മാരും കണ്ണ് വെച്ചിട്ട് നാളുകളേറെയായി. അംബാനിമാർ മുതൽ ടാറ്റ വരെ ആ കൂട്ടത്തിൽ പ്രമുഖരാണ്. വെല്ലുവിളികൾ അതിജീവിച്ച് ബിസ്‍ലേറിയെ ഇന്ന് മുന്നോട്ട് കൊണ്ട് പോകുന്നത് ജയന്തി ചൗഹാനാണ്. പിതാവ് രമേശ് ചൗഹാൻ ടാറ്റയുമായി പറഞ്ഞുറപ്പിച്ച ഡീൽ നിരസിച്ചു കൊണ്ട് കുടുംബ ബിസിനസ് നയിക്കാൻ സ്വയം മുന്നിട്ടിറങ്ങുകയായിരുന്നു ജയന്തി ചൗഹാൻ.
പെൺകരുത്തിൽ ഇന്ന് ബിസ്‌ലേറി നേടിയെടുത്തത് 7000 കോടിയുടെ നേട്ടമാണ്. ബിസിനസ് ലോകത്ത് യാതൊരു മുൻ പരിചയവുമില്ലാതിരുന്ന ജയന്തി യുവാക്കളുടെ പൾസ് അറിഞ്ഞുകൊണ്ട് കമ്പനിയുടെ പോർട്ട്ഫോളിയോ പാടെ തിരുത്തിയെഴുതി. ഫിസികോള, ഓറഞ്ച്, ജീര എന്നീ വിഭാഗങ്ങളിലേക്കാണ് പോർട്ട്ഫോളിയോ തിരുത്തിയെഴുതിയത്. റെവ, പോപ്പ്, സ്‌പൈസി ജീര എന്നിങ്ങനെ സബ് ബ്രാൻഡുകളിലാണ് ഉത്പന്നങ്ങൾ വിപണിയിൽ എത്തിച്ചത്. വിപണിയിൽ മാറ്റങ്ങൾ തിരിച്ചറിഞ്ഞ ജയന്തി സോഷ്യൽ മീഡിയ വഴിയാണ് പ്രചാരണങ്ങൾ നടത്തുന്നത്.
ടാറ്റയുടെയും അംബാനിയുടെയും കാർബനേറ്റഡ് ശീതളപാനീയ വെല്ലുവിളികളെ ബിസ്‌ലേറി എന്ന ബ്രാൻഡിന് നേരിടാൻ സാധിക്കുമെന്നതാണ് ജയന്തിയുടെ വിശ്വാസം. പാരമ്പര്യമായി ബിസിനെസ്സുകാരുള്ള കുടുംബമാണെങ്കിലും ജയന്തിയുടെ പ്രൊഫഷൻ ഫാഷനായിരുന്നു. ലോസ് ഏഞ്ചൽസിലെ ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ ആൻഡ് മർച്ചന്റിസിങ്ങിൽ നിന്ന് ബിരുദവും ഇസ്റ്റിറ്റുട്ടോ മരങ്കോണി മിലാനോയിൽ നിന്ന് ഫാഷൻ സ്റ്റൈലിങ്ങിൽ ബിരുദവും നേടിയ ജയന്തി, ലണ്ടൻ കോളേജ് ഓഫ് ഫാഷനിൽ നിന്ന് ഫാഷൻ ഫോട്ടോഗ്രാഫിയും പഠിച്ചിട്ടുണ്ട്. തന്റെ പിതാവ് പടുത്തുയർത്തിയ ബിസ്‌ലേറി എന്ന ബ്രാൻഡിനെ 24 വയസ്സ് മുതൽ നോക്കി നടത്തുന്ന ജയന്തി ചൗഹാൻ ഇന്ന് ബ്രാൻഡിന്റെ വൈസ് ചെയർപേഴ്സൺ സ്ഥാനത്താണുള്ളത്.
ഇന്ന്, ബിസ്‌ലേരി രണ്ട് പതിറ്റാണ്ടിലേറെയായി കുപ്പിവെള്ളത്തിന്റെ ഇന്ത്യൻ വിപണിയിൽ ഒരു വലിയ ഉൽപ്പന്ന നിരയുമായി ആധിപത്യം പുലർത്തുന്നു. ഇതിന് 122 പ്രവർത്തന പ്ലാന്റുകളും (13 ഉടമസ്ഥതയിലുള്ള) ഇന്ത്യയിലും അയൽരാജ്യങ്ങളിലുമായി 4,500 വിതരണക്കാരുടെയും 5,000 വിതരണ ട്രക്കുകളുടെയും ശക്തമായ വിതരണ ശൃംഖലയുണ്ട്, കഴിഞ്ഞ 50 വർഷമായി ഉപഭോക്താക്കൾക്ക് സുരക്ഷിതവും ശുദ്ധവും ആരോഗ്യകരവുമായ മിനറൽ വാട്ടർ നൽകുമെന്ന വാഗ്ദാനത്തിൽ ബിസ്‌ലേരി സത്യമായി നിലകൊള്ളുന്നു.
ഇന്ത്യയിലെ മിക്കവാറും എല്ലാ കടകളും ബിസ്‌ലേരിയുടെ പച്ച നിറത്തിലുള്ള കുപ്പികൾ വിൽക്കപെടുന്നുണ്ട്, ഇത് എല്ലാ മൊത്തക്കച്ചവടക്കാരുടെയും വ്യാപാരമുദ്രയായി മാറിയിരിക്കുന്നു.